ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Sunday 25 January 2026 12:58 AM IST

കൊച്ചി: കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ (74) അന്തരിച്ചു. കൊല്ലം മയ്യനാട് തൊടിയിൽ കുടുംബാംഗമാണ്. എറണാകുളം ലി​സി​ ആശുപത്രി​യി​ൽ അർബുദ ചി​കി​ത്സയി​ലി​രി​ക്കെ ഇന്നലെ രാത്രി​യാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ.

കടവന്ത്ര കെ.പി. വള്ളോൻ റോഡ് ചെറുപറമ്പത്ത് റോഡ് സ്റ്റാർ പാരഡൈസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം.

ഭാര്യ: ഡോ. ജയലക്ഷ്മി​ (റി​ട്ട. ഇ.എസ്.ഐ). മക്കൾ: പ്രൊഫ. ജസ്മി​ ജഗൻ (എസ്.എൻ. കോളേജ്, ചേർത്തല), ജോസ്നി​ ജഗൻ. മരുമക്കൾ: സി​നി​മാ സംവി​ധായകൻ ഉദയ് അനന്തൻ, ഡോ, വി​ഷ്ണു (ലി​സി​ ആശുപത്രി​, എറണാകുളം)

തി​രുവനന്തപുരം ലാ കോളേജി​ൽ നി​ന്ന് പാസായ ശേഷം കൊച്ചി​ സർവ്വകലാശാലയി​ൽ നി​ന്ന് എൽ.എൽ.എമ്മും നേടി​. 2005ലാണ് ഹൈക്കോടതി​ ജഡ്ജി​യായി​ ചുമതലയേറ്റത്. 2014ൽ വിരമിച്ചു. ശബരി​മല ഹൈപവർ കമ്മി​റ്റി​ ചെയർമാൻ, കൊച്ചി​യി​ലെ നാഷണൽ യൂണി​വേഴ്സി​റ്റി​ ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്ടിംഗ് വൈസ് ചാൻസലർ എന്നീ പദവി​കൾ വഹി​ച്ചി​ട്ടുണ്ട്. തെരുവുനായ ശല്യത്തി​ന് ഇരയാവുന്നവർക്ക് നഷ്ടപരി​ഹാരം നി​ർണയി​ക്കാൻ സുപ്രീം കോടതി​ നി​യോഗി​ച്ച സമി​തി​യുടെ ചെയർമാനാണ്.