ആനേപ്പിൾ കുടുംബ സമിതിയുടെ കുടുംബ സംഗമവും വാർഷികവും
കൊല്ലം: ആനേപ്പിൽ കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയായ "ആനേപ്പിൽ കുടുംബ സമിതി"യുടെ 27-ാമത് കുടുംബസംഗമവും 26-ാമത് വാർഷികവും 26ന് ആനേപ്പിൽ രാമൻ പരമേശ്വരൻ നഗറിലെ ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 7വരെ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ, 9.30ന് പ്രസിഡന്റ് അഡ്വ . സി. ശ്രീകുമാർ പതാകഉയർത്തും. തുടർന്ന് പ്രഭാത ഭക്ഷണം, രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനസമ്മേളനം ലഫ്റ്റണന്റ് കമാന്റർ റിട്ട. ആൻഡ് മെന്റലിസ്റ്റ് സി.എ. പ്രവീൺ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ് സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.രക്ഷാധികാരി എ. കെ. ഗംഗാധരൻ, ജനറൽ കൺവീനർ ഡോക്ടർ സുജിത്ത്, സെക്രട്ടറി ഡോ. ബിജു പുഷ്‌പൻ എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ കുടുംബത്തിലെ ഉന്നതസ്ഥാനീയരെ ആദരിക്കലും തയ്യൽ മെഷീൻ വിതരണവും നടക്കും. 25,50വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ചടങ്ങിൽ അനുമോദിക്കും. തുടർന്ന്നടക്കുന്ന ക്യാഷ് അവാർഡും എൻഡോവ്മെന്റ് വിതരണവും ഡോ.എൻ.എസ്. ജിനൻ നിർവഹിക്കും. ഡോ. എൽ. വിനയകുമാർ മുതിന്നവരെ പൊന്നാടയണിയിച്ച് ആദരിക്കും. ഡോ.സി.കെ.സ്വണമ്മ നവദമ്പതികളെ അനുമോദിക്കും. ഡോ.ആശാ ഹരികുമാ കുടുംബത്തിലെ പ്രായംകുറഞ്ഞ കുട്ടികൾക്ക് ഉപഹാരം നൽകും. ഡോ.ഷൈജ സുരേഷ്, ടി.ജി.സുരേഷ് എന്നിവ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണം, 2.30 മുതൽ
ആറാട്ടുപുഴ വേലായുധപണിക്കർ അനുസ്‌മരണ പ്രഭാഷണം,3.30 മുതൽ കലാപരിപാടികൾ. 7ന് നടക്കുന്ന സമാപന സമ്മേളനം മഞ്ജു രാജ്‌കുമാർ ഉദ്‌ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ഡോ.സി.കെ.സ്വർണമ്മ അദ്ധ്യക്ഷത വഹിക്കും. ഡോണ,ഗിരികൃഷ്‌ണകുമാർ,ഡോ. സിനി സുജിത്ത്,ബിസ്സിനി സുനിൽ,അഡ്വ. സി.ശ്രീകുമാർ,ഡോ. ബിജു പുഷ്പൻ, ഡോ.ഡി.സുജിത്ത് എന്നിവർ പങ്കെടുക്കും. തുടർന്ന് അത്താഴവിരുന്ന്.