റഷ്യയിൽ ശിവഗിരി മഠത്തിന്റെ ലോകമത പാർലമെന്റ്
ശിവഗിരി: ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് റഷ്യയിൽ നടക്കുന്ന ലോകമത പാർലമെന്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ,ജെ.എൻ.സി.സി മോസ്‌കോ,ആൾ മോസ്‌കോ മലയാളി അസോസിയേഷൻ,ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ മോസ്കോ കുസിനെൻ സ്ട്രീറ്റിലെ കൺസെർട്ട് ഹാളിലാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.
റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ ചടങ്ങിൽ മുഖ്യാഥിതിയാകും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ,വിവിധ പ്രതിനിധികൾ,മഹാപണ്ഡിതർ,ഹിന്ദു കൗൺസിൽ ഒഫ് റഷ്യ ചെയർമാൻ സാധു പ്രിയദാസ് തുടങ്ങിയവർ പങ്കെടുക്കും.
വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റുകളിലെന്നപോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും റഷ്യയിലെ എന്ന് ലോകമത പാർലമെന്റ് - റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ പറഞ്ഞു.സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 28ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 7907111500 .