ആർ.​എം.​പി.ഐ മാർച്ച് ഇന്ന്

Monday 26 January 2026 1:40 PM IST

കൊല്ലം: ചൈന വൻമതിൽ പോലെ നഗ​ര​ങ്ങളെ മൺകോട്ട കെട്ടി വേർതി​രി​ക്കുന്ന റോഡ് നിർമ്മാണം അടി​യ​ന്തി​ര​മായി നിറുത്തി​ വ​യ്ക്ക​ണ​മെന്നും റോഡ് നിർമ്മാ​ണ​ത്തിലെ അ​പാ​ക​ത​കളെ കുറിച്ച് സമ​ഗ്ര​മായ അന്വേഷണം നട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ട് ഇന്നുച്ചയ്ക്ക് 2.30ന് ആർ.​എം.​പി.​ഐ ജില്ലാ കമ്മി​റ്റി​യുടെ ആഭി​മു​ഖ്യ​ത്തിൽ കാവ​നാട് കുരീ​പ്പുഴ ബൈപാസ് പാല​ത്തി​ലേക്ക് മാർച്ച് നട​ത്തും. കാവ​നാട് ആൽത്തറ​മൂ​ട്ടിൽ ദേശീയ പാത വിക​സ​ന​ത്തിന്റെ ഭാഗ​മായി നിർമ്മി​ക്കുന്ന വൻമ​തിൽ പാലം മാറ്റി എറ​ണാ​കുളം തുറ​വൂർ മാതൃ​ക​യിൽ തൂണിൽ മേൽപ്പാലം നിർമ്മി​ക്ക​ണമെന്നാണ് ആവശ്യം. സംസ്ഥാന സെക്ര​ട്ടറി കെ. വേണു ഉദ്ഘാ​ടനം ചെയ്യും. ജില്ലാ സെക്ര​ട്ടറി എൻ.​എ​സ്. വിജ​യൻ അദ്ധ്യ​ക്ഷ​ത വഹി​ക്കും. ​സമ​ര​സ​മിതി ഭാര​വാ​ഹി​ക​ളായ ബംഗ്ലാ​വിൽ ഗംഗാ​ദ​ത്ത്, ശകുന്തള മരു​ത്ത​ടി, ആന്റണി ജോസ​ഫ്, ലീലാമ്മ ആന്റ​ണി, റംലത്ത് മട​ന്ത​കോ​ട്, പ്രമോദ് പള്ളി​​മൺ, ഷാനിഭ കരു​നാ​ഗ​പ്പ​ള​ളി, തേവ​ളളി ഹമീ​ദ, ബ്രൈറ്റ്‌ലി ബോസ്‌കോ തുട​ങ്ങി​യ​വർ അറി​യി​ച്ചു.