കബഡി ചാമ്പ്യൻഷിപ്പ് രജിസ്‌​ട്രേഷൻ

Sunday 25 January 2026 12:44 AM IST

കൊല്ലം: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കായിക സംഘടനയായ ക്രീഡാ ഭാരതി, അമൃത വിശ്വവിദ്യപീഠവുമായി ചേർന്ന് സ്​കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല കബഡി ചാമ്പ്യൻഷിപ്പ് ഫെബ്രുവരി അഞ്ചിന് കൊല്ലത്ത് സംഘടിപ്പിക്കും. ജില്ലാ, സംസ്ഥാനതല വിജയികളെയും പ്രതിഭാശാലികളായ കായിക താരങ്ങളെയും കണ്ടെത്തി, അവരെ ഭാവിയിലെ സംസ്ഥാന, ദേശീയ, ഒളിമ്പിക്‌​സ്‌ തല മത്സരങ്ങൾക്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. കായികരംഗത്ത് അടിത്തട്ടു മുതൽ പ്രതിഭകളെ കണ്ടെത്തുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ അവരെ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്ന സമഗ്ര പരിശീലന പ്രക്രിയയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്​കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കം സമ്മാനിക്കും. രജിസ്‌ട്രേഷൻ ഇന്നു മുതൽ 31 വരെയാണ്. കബഡിയോട്. താത്പര്യമുള്ള സ്​കൂൾ ടീമുകൾ രജിസ്‌ട്രേഷനായി​ 9048379297, 9048353159 എന്നീ നമ്പരുകളി​ൽ ബന്ധപ്പെടണം.