എൻ.ജി.ഒ അസോ. പ്രതിഷേധം
Sunday 25 January 2026 12:46 AM IST
കൊല്ലം: എൻ.ജി.ഒ അസോ. സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാനെ എൻ.ജി.ഒ യൂണിയൻകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിനെതിരായുള്ള ജീവനക്കാരുടെ രോഷം ആളിക്കത്തുന്നതിൽ വിറളി പിടിച്ച് എൻ.ജി.ഒ യൂണിയൻ അക്രമം അഴിച്ചു വിടുകയാണെന്ന് അവർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നത് ബോദ്ധ്യപ്പെട്ടപ്പോൾ അക്രമത്തിന്റെ മാർഗത്തിലേക്ക് മാറുകയാണെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അദ്ധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, ടി ഹരീഷ്, ഫിറോസ് വാളത്തുങ്കൽ, എം. മനോജ്, എം.ആർ. ദിലീപ്, ഷാരോൺ അച്ചൻ കുഞ്ഞ്, പൗളിൻ ജോർജ്, വിമൽ കല്ലട, എ.ആർ. ശ്രീഹരി, ബെൻസിലാൽ, ലിനേഷ് ആന്റണി എന്നിവർ സംസാരിച്ചു.