ലെൻസ്‌​ഫെഡ് സ്ഥാപക ദി​നാഘോഷം

Sunday 25 January 2026 12:47 AM IST

കൊല്ലം: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌​സ് ആൻഡ് സൂപ്പർവൈസേഴ്‌​സ് ഫെഡറേഷൻ (ലെൻസ്‌​ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആഘോഷിച്ചു.

സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലയിലെ 250 എൻജിനിയർമാർ റാലിയിൽ പങ്കെടുത്തു. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്‌​റ്റേഡിയത്തിനു മുൻവശത്തു നിന്ന് ആരംഭിച്ച റാലിയുടെ ഫ്‌​ളാഗ് ഓഫ് കർമം ലെൻസ്‌​ഫെഡ് ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് നിർവഹിച്ചു. പിന്നീട് കടപ്പാക്കട സ്‌​പോർട്‌​സ് ക്ലബ്ബിൽ നടന്ന പൊതു സമ്മേളനം കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലെൻസ്‌​ഫെഡ് ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ് അധ്യക്ഷത വഹിച്ചു. ലെൻസ്‌​ഫെഡ് സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശിവകുമാർ ബിഎസ്, ട്രഷറർ വി ബിനുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവപ്രസാദ് ആർ, മനു മോഹൻ, ചാർളി ജോൺ, വിപിനൻ കെ നായർ എന്നിവർ പ്രസംഗിച്ചു.