ഷിംജിതയ്ക്കെതിരെ പൊലീസിൽ സഹയാത്രികയുടെ പരാതി
Sunday 25 January 2026 1:25 AM IST
കണ്ണൂർ: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യക്കേസിൽ പ്രതിയായ ഷിംജിത മുസ്തഫയ്‌ക്കെതിരെ സഹയാത്രിക. ബസിലെ വീഡിയോയിലൂടെ തന്റെ മുഖം അനുവാദമില്ലാതെ വെളിപ്പെടുത്തിയതിന് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി.
പ്രചരിക്കുന്ന വീഡിയോയിൽ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ മൊഴി ചോദിക്കുകയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറാണെന്നും യുവതി അറിയിച്ചു. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത അൽ അമീൻ ബസിൽ വച്ചായിരുന്നു സംഭവം നടന്നത്. ഈ പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ദീപക്കിന്റെ ബന്ധുക്കൾ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സഹയാത്രിക കഴിഞ്ഞ 17നാണ് പരാതി നൽകിയത്.