ബഡ്‌സ് ഒളിമ്പിയ കായിക കിരീടം പത്തനംതിട്ടയ്ക്ക്‌

Sunday 25 January 2026 1:30 AM IST

കണ്ണൂർ : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്‌സ് ബി.ആർ.സി വിദ്യാർത്ഥികൾക്കായി കുടുംബശ്രീ നേതൃത്വത്തിൽ നടന്ന ബഡ്‌സ് ഒളിമ്പ്യ കിരീടം പത്തനംതിട്ടക്ക്. 71 പോയിന്റ് നേടിയ ചാമ്പ്യൻമാർക്ക് പിന്നിൽ 52പോയിന്റുള്ള കൊല്ലം രണ്ടാം സ്ഥാനം നേടി. 48 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനം നേടി.

സബ് ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ ശ്രീനന്ദനും, തിരുവനന്തപുരം ജില്ലയിലെ ആദിത്യയും ജൂനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ മുഹമ്മദ്‌ ഉഫൈസും പത്തനംതിട്ട ജില്ലയിലെ അമൃതയും. സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിലെ ശ്രീരാജും, പത്തനം തിട്ട ജില്ലയിലെ ഗൗരി കൃഷ്‌ണയും വ്യക്തിഗത ചാമ്പ്യന്മാരായി. വൈകീട്ട് നടന്ന സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ,ടി. ഐ .മധുസൂദനൻ എം.എൽ.എ, കളക്ടർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.വി.ലെജു, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി.ബിജു, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത്ത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ നന്ദി എന്നിവർ പങ്കെടുത്തു.