കെ-ടെറ്റ് മാതൃകാ പരീക്ഷ നടത്തി
Sunday 25 January 2026 1:42 AM IST
തിരുവനന്തപുരം: സർവീസിലുള്ള അദ്ധ്യാപകർക്കായി കെ. എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സബ്ജില്ലകളിലും മാതൃക പരീക്ഷ നടത്തി. കാറ്റഗറി 1, കാറ്റഗറി 2 എന്നിവയാണ് നടത്തിയത്. ഒ.എം.ആർ ഷീറ്റടക്കം ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ അര ലക്ഷത്തിലധികം അദ്ധ്യാപകർ പങ്കെടുത്തു. കാറ്റഗറി 3, കാറ്റഗറി 4 എന്നിവയ്ക്കുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 7 ന് നടക്കുമെന്ന് ഭാരവാഹികളറിയിച്ചു.