റോസ്ഗാർ മേളയിൽ 272 പേർക്ക് നിയമന ഉത്തരവ് കൈമാറി
Sunday 25 January 2026 1:43 AM IST
തിരുവനന്തപുരം:കേന്ദ്രസർക്കാർ രാജ്യമെമ്പാടും നടത്തിയ റോസ്ഗാർ തൊഴിൽദാന മേളയുടെ ഭാഗമായി പള്ളിപ്പുറത്തെ സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ നടത്തിയ ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി.വിവിധ വകുപ്പുകളിലെ 272പേർക്ക് നിയമന ഉത്തരവ് കൈമാറി.രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ തൊഴിൽ ലഭ്യതയിലൂടെ കിട്ടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ആർ.പി.എഫ് ഡി.ജി ധർമേന്ദ്ര സിംഗ്, ഡെപ്യൂട്ടി കമൻഡാന്റ് കെ.എസ് .ജയകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.