മലപ്പുറത്തിന്റെ കായിക പ്രതിഭകൾക്ക് ആദരം
Sunday 25 January 2026 1:47 AM IST
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയർത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങളെയാണ് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചത്. വിവിധ കായിക ഇനങ്ങളിൽ മെഡൽ നേടിയ 100ലധികം താരങ്ങൾ ആദരം ഏറ്റുവാങ്ങി. ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന പരിപാടി പി.ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ.വിനോദ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൻ അഡ്വ.വി.റിനിഷ റഫീഖ് മുഖ്യാതിഥിയായി. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹൃഷികേഷ് കുമാർ, എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് ഹബീബ് റഹ്മാൻ, സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.സുരേഷ്, ലിയാക്കത്തലി കുരിക്കൾ, സ്‌പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ.അർജുൻ സംസാരിച്ചു.