പാതയോരങ്ങളിലെ അനുമതിയില്ലാത്ത പരസ്യങ്ങൾക്ക് നോട്ടീസ് നൽകും; നഗരസഭാ കൗൺസിൽ

Sunday 25 January 2026 1:49 AM IST

മലപ്പുറം: നഗരസഭാ പരിധിയിലെ പാതയോരങ്ങളിലും നഗരസഭയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലും കരാറില്ലാത്ത പരസ്യങ്ങൾ സ്ഥാപിച്ചവർക്ക് നോട്ടീസ് നൽകാൻ മലപ്പുറം നഗരസഭാ കൗൺസിൽ തീരുമാനം. ജില്ലാ ആസ്ഥാന നഗരിയിലെ വിവിധ ജംഗ്ഷനുകളിലും മിനി മാസ്റ്റ് ലൈറ്റ്, ബസ് സ്റ്റോപ്പ്, ബസ് സ്റ്റാൻഡ്, ഷോപ്പിംങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള സംവിധാനങ്ങളിലും കൃത്യമായ ഉടമ്പടിയോ അനുമതിയോ ഇല്ലാതെ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യാനാണ് തീരുമാനം. ഇതിനായി പരസ്യ ബോർഡുകൾ സ്ഥാപിച്ചവർക്ക് നോട്ടീസ് നൽകും.