വിഴിഞ്ഞം മാതൃക: കേന്ദ്രമന്ത്രി

Sunday 25 January 2026 2:13 AM IST

തിരുവനന്തപുരം: തീരദേശ മേഖലയുടെ വികസനത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും തുറമുഖം മാതൃകയാകുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മാരിടൈം മേഖലയിൽ കേരളത്തിന് നിർണായക സ്ഥാനമുണ്ട്‌. കാലങ്ങളായി ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി നിലനിൽക്കുന്ന ഇടമാണ് കേരളം. രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയിൽ കേരളം സുപ്രധാന പങ്കുവഹിക്കുന്നുവെന്നും തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ അദ്ദേഹം പറഞ്ഞു.