ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് "റെയിൽ മൈത്രി" മൊബൈൽ ആപ്പ്

Sunday 25 January 2026 2:14 AM IST

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സംരക്ഷണം നൽകുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും സുരക്ഷ ഉറപ്പാക്കുകയുമാണ് ഇന്നലെ ഉദ്ഘാടനം ചെയ്ത "റെയിൽ മൈത്രി" മൊബൈൽ ആപ്ലിക്കേഷന്റെ ലക്‌ഷ്യം."റെയിൽ മൈത്രി" ആപ്ലിക്കേഷനെ പോൽ ആപ്പുമായി (POL- APP) സംയോജിപ്പിച്ചിട്ടുണ്ട്.

ഭാവിയിൽ സെന്റർ ഫോർ റെയിൽവേ ഇൻഫോർമാറ്റിക്സ് സിസ്റ്റം ( സി.ആർ.ഐ..എസ് ) സേവനങ്ങൾ, വിവിധ ട്രെയിനുകളെ അടിസ്ഥാനമാക്കിയുള്ള ഡ്യൂട്ടി അനാലിസിസ് മോഡ്യൂൾ, ഫിംഗർപ്രിൻറ് വെരിഫിക്കേഷൻ മോഡ്യൂൾ, തുടങ്ങിയ സേവനങ്ങളും "റെയിൽ മൈത്രി" ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിക്കും.

ആപ്പുവഴി അഞ്ച് സേവനം

1. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരിൽ സഹായം ആവശ്യപ്പെടുന്ന യാത്രക്കാരെ റെയിൽവേ പൊലീസ് വന്നുകണ്ട് സുരക്ഷ ഉറപ്പാക്കും.

2. ഓരോ പ്ലാറ്റ്ഫോമിലുമുള്ള ഭക്ഷണ ശാലകൾ, മറ്റ് ഷോപ്പുകൾ എന്നിവയുടെ വിവരം അറിയാം.

3. യാത്രക്കിടയിൽ സംഭവിച്ചതോ, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പട്ടതോ ആയ രഹസ്യവിവരങ്ങൾ പൊലീസിനെ അറിയിക്കാം.

4. യാത്രയിൽ നഷ്ടപ്പെട്ടതും പൊലീസിന്റെ കൈവശം ലഭിച്ചതുമായ വസ്തുക്കളുടെ ഫോട്ടോകൾ കാണാം. തിരികെ ലഭിക്കുന്നതിന് സഹായകരമാകും. 5. ട്രെയിനിലും പ്ലാറ്റ്ഫോമിലും ട്രാക്കിലും ഉണ്ടാവുന്ന സംഭവങ്ങളെപ്പറ്റി പൊലീസിനെ അറിയിക്കാം.