രാഹുലിന്റെ ജാമ്യാപേക്ഷ മാറ്റി

Sunday 25 January 2026 2:17 AM IST

പത്തനംതിട്ട: പീഡനക്കേസിൽ റിമാൻ‌ഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി 28ലേക്ക് മാറ്റി. രാഹുലിന്റെ വക്കീൽ ഹാജരാക്കിയ വോയിസ് റെക്കോർഡ് ശാസ്ത്രീയമായി പരിശോധിച്ച ശേഷം വിധി പറയും. തിരുവല്ലയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിയെന്ന പ്രവാസി യുവതിയുടെ പരാതിയിലാണ് നടപടി.