'ഇന്ത്യക്കാർക്ക് മാത്രമേ ഇങ്ങനെയുള്ള ഐഡിയ ഉള്ളൂ'; സെെബർ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹ ക്ഷണക്കത്ത്
ഇന്ത്യയിലെ വിവാഹങ്ങൾ ഇപ്പോൾ വളരെ ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹം മാത്രമല്ല അതിന്റെ മറ്റ് ചടങ്ങുകളും അങ്ങനെ തന്നെയാണ്. അതിനൊപ്പം വിവാഹക്ഷണക്കത്തുകളുടെ രൂപവും മാറികഴിഞ്ഞു. ഇപ്പോഴിതാ ആഡംബര പൂർണമായ ഒരു വിവാഹ ക്ഷണക്കത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഒറ്റനോട്ടത്തിൽ അതൊരു വിവാഹ ക്ഷണക്കത്താണെന്ന് തോന്നില്ല. പകരം ഒരു ശിൽപം പോലെയാണ് തോന്നിക്കുന്നത്. ഒരു പെട്ടിയുടെ ഉള്ളിൽ നീലനിറമുള്ള മയിലിന്റെ ശിൽപമാണ് ആദ്യം വീഡിയോയിൽ കാണിക്കുന്നത്. ഈ പെട്ടിയുടെ അടിയിലായി വിവാഹക്ഷണക്കത്തും ഉണ്ട്. 'ഇങ്ങനെയുള്ള വിവാഹ ക്ഷണക്കത്തുകൾ അയയ്ക്കാൻ എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നത്' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.
'എന്താണ് ഇന്ത്യൻ വിവാഹക്ഷണക്കത്തുകൾ ഇത്രയും എക്സ്ട്രാ ആകുന്നത്', 'ഇത് വിവാഹക്ഷണക്കത്ത് തന്നെയാണോ', 'എന്ത് ഭംഗിയാണ് കാണാൻ ഇത് തന്നെ വിവാഹത്തിന് ഗിഫ്റ്റായി നൽകാം', 'ഇന്ത്യക്കാർക്ക് മാത്രമേ ഇങ്ങനെയുള്ള ഐഡിയ ഉള്ളൂ', 'ഇന്ത്യക്കാരുടെ ക്രിയേറ്റിവിറ്റി കണ്ടോ' - ഇങ്ങനെ പോകുന്നു കമന്റുകൾ.