ഇലക്ട്രിക് സ്കൂട്ടർ വീൽചെയർ വിതരണം

Sunday 25 January 2026 4:33 PM IST

ആലുവ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സക്ഷമയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് ചലന വെല്ലുവിളി നേരിടുന്നവർക്കായി വിതരണം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടർ വീൽചെയറുകളുടെ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി. മുരളീധരൻ അദ്ധ്യക്ഷനായി.നഗരസഭാ കൗൺസിലർ പി.എസ്. പ്രീത, സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രൻ, സംസ്ഥാന സമിതിയംഗം ടി.ബി.ഹരി, ബിനിഷ പത്മകുമാർ,നിഷാൻ, കെ.സി. സിന്ധു, നിതാര കൃഷ്ണകുമാർ, ജിഷ സജീവ്, സജീവ് തുറവൂർ, രഘുരാജ് തുടങ്ങിയവർ പങ്കെടുത്തു.