'ബൊസ്തി ജീവൻ' കവർ പ്രകാശനം

Sunday 25 January 2026 4:57 PM IST

മൂവാറ്റുപുഴ: ഫാത്തി സലിമിന്റെ രണ്ടാമത്തെ പുസ്തകമായ 'ബൊസ്തി ജീവന്റെ" കവർ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. ബംഗാൾ ജനതയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ബംഗാളിയിൽ ബോസ്‌തി ജീവൻ എന്നാൽ തെരുവുജീവിതം എന്നാണർത്ഥം. നോവൽ ഫെബ്രുവരി 1ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. 2023ൽ പുറത്തിറങ്ങിയ ഫാത്തി സലിമിന്റെ ആദ്യ കൃതിയായ 'ദച്ചോമയും മാഹിയിലെ പെണ്ണുങ്ങളും" എന്ന നോവൽ കേശവമേനോൻ തായങ്കാട്ട് പുരസ്കാരവും കൊൽക്കത്ത മലയാളി സമാജത്തിന്റെ അവാർഡും നേടിയിരുന്നു. ഇംഗ്ലീഷ് പരിഭാഷ ജൂണിൽ പുറത്തിറങ്ങും. കോഴിക്കോട് മുൻ കളക്ടർ ഡോ.പി.ബി. സലിമിന്റെ ഭാര്യയാണ് ഫാത്തി സലിം.