സഹൃദയ ഫെസ്റ്റിന് തുടക്കമായി
Sunday 25 January 2026 5:03 PM IST
ഇടപ്പള്ളി: ഇടപ്പള്ളി ഫൊറോന പള്ളിയും എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ഇടപ്പള്ളി പള്ളിയങ്കണത്തിൽ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സഹൃദയ ഫെസ്റ്റ് പ്രദർശന വിപണന മേള ഫരീദാബാദ് അതിരൂപതാ സഹായമെത്രാൻ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സഹൃദയ നടപ്പാക്കിയ തൊഴിൽ പരിശീലനങ്ങളിൽ പങ്കെടുത്ത വീട്ടമ്മമാർ തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കളുടെയും ഉത്പന്നങ്ങളുടേയും വിപണന വേദിയാണ് ഫെസ്റ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ് ആദ്യ വില്പന നിർവഹിച്ചു. ഫാ. ആന്റണി മഠത്തുംപടി അദ്ധ്യക്ഷനായി. ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് സമാപിക്കും.