മെഗാ മെഡിക്കൽ ക്യാമ്പ്, യോഗം ചേർന്നു

Sunday 25 January 2026 5:07 PM IST

തോപ്പുംപടി: എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ സ്പർശം കൊച്ചി 2026 സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിന്റെ മുന്നൊരുക്കമായി. കുടുംബശ്രീ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും, അങ്കണവാടി ജീവനക്കാരുടെയും യോഗങ്ങൾ ചേർന്നു. പി.എസ് രാജം, നബീസ ലത്തീഫ്, ആർ.ഒ ലക്ഷ്മി, എസ്.എസ് ഈശ്വരി, ഷീജ.എം, രേണുക എ.പി, സേവ്യർ ബോബൻ, എം.എ താഹ, സി. എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 8ന് രാവിലെ 7 മുതൽ 1 വരെ മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിലാണ് ക്യാമ്പ് നടത്തുന്നത്.