ജീപ്പ് ട്രെയിലറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sunday 25 January 2026 5:33 PM IST

നെടുമ്പാശേരി: ദേശീയപാതയിൽ ജീപ്പ് നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തേയ്ക്ക് പോയി ട്രെയിലറിൽ ഇടിച്ചുണ്ടായ അകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പ് യാത്രികരായ കൊല്ലം മയിൽക്കാട് സ്വദേശി ലിയോ (25), കോട്ടയം പൊൻകുന്നം സ്വദേശി സഞ്ജയൻ (58) എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി 12.30ന് കരിയാട് വച്ചായിരുന്നു അപകടം. ആലുവയിൽ നിന്ന് അങ്കമാലി ഭാഗത്തേയ്ക്ക് പോയതാണ് ജീപ്പ്. നിയന്ത്രണം വിട്ട് റോഡിന് നടുവിലെ മീഡിയൻ മറികടന്നാണ് എതിർദിശയിൽ നിന്നും വന്ന ട്രെയിലറിൽ ഇടിച്ചത്. ജീപ്പ് പൂർണമായി തകർന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.