മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റങ്ങള്‍, കിവീസിന് ബാറ്റിംഗ്

Sunday 25 January 2026 7:03 PM IST

ഗുവാഹത്തി: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. നായകന്‍ സൂര്യകുമാര്‍ യാദവ് ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയച്ചു. ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം മത്സരത്തില്‍ കളിച്ച സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുംറയും ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.

കിവീസ് നിരയില്‍ സാക്കറി ഫൗക്‌സിന് പകരം കൈല്‍ ജാമിസണ്‍ കളിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ശക്തമായ പോരാട്ടമായിരിക്കും ന്യൂസിലാന്‍ഡ് പുറത്തെടുക്കുക. ലോകകപ്പിന് മുമ്പുള്ള ഇരു ടീമുകളുടേയും അവസാന തയ്യാറെടുപ്പ് കൂടിയാണ് ഈ പരമ്പര.

ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ന്യൂസിലാന്‍ഡ് ടീം: ഡെവോണ്‍ കോണ്‍വേ, ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോദി, ജേക്കബ് ഡഫി