തോട്ടുവ മംഗളഭാരതി കൺവെൻഷന് ഇന്ന് തുടക്കം
പെരുമ്പാവൂർ: 47-ാമത് തോട്ടുവ മംഗളഭാരതി കൺവെൻഷൻ മംഗളാനന്ദ സ്വാമി സമാധി ദിനമായ ഇന്ന് ആരംഭിക്കും. രാവിലെ 9.15 ന് എസ്.എൻ.ഡി .പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ പതാക ഉയർത്തും. ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തും. 11 ന് സ്വാമി മുക്താനന്ദ യതിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കാലടി ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അജയൻ മ്ലാന്തടം, എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവും കോടനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വിപിൻ കോട്ടക്കൂടി, ചാലക്കുടി അഭേദ ചിന്താവേദി സെക്രട്ടറി കെ.എൻ ബാബു, എസ്.എൻ.ഡി.പി യോഗം മലയാറ്റൂർ ഈസ്റ്റ് ശാഖ സെക്രട്ടറി ഒ. പി. ഉദയൻ, ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് കാര്യദർശി ജിനിൽ സി.വി എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സെമിനാറിൽ ഡോ.ജിത ടി.എച്ച്, സുലേഖ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. രാത്രി 7ന് നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും. കൺവെൻഷൻ 30 ന് സമാപിക്കും.