കെ.എസ്.എസ്.പി.യു സമ്മേളനം

Monday 26 January 2026 12:09 AM IST
കെ.എസ്.എസ്.പി.യു സമ്മേളനംജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക സമ്മേളനം പടന്നക്കാട് ഗവൺമെന്റ് എൽ.പി.സ്കൂളിൽ ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ. കരുണാകരൻ റിപ്പോർട്ടും പി.എ. ജയതിലകൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. പി.വി നിർമല, കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, സെക്രട്ടറി കെ. ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി എൻ. രാധ തുടങ്ങിയവർ സംസാരിച്ചു. ടി. മൊയ്തു അനുശോചന പ്രമേയം വായിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ. അമ്പാടി സ്വാഗതവും വി.പി നാരായണൻ നന്ദിയും പറഞ്ഞു. ബി. പങ്കജാക്ഷി പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ വി. കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: പി. ദാമോദരൻ (പ്രസിഡന്റ്), കെ. കരുണാകരൻ (സെക്രട്ടറി), പി. അജയതിലകൻ (ട്രഷറർ).