വിജയിച്ചവരെ അനുമോദിച്ചു
Monday 26 January 2026 12:10 AM IST
കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ച തൊഴിലാളി നേതാക്കളെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശ്രമിക്ഭവനിൽ ചേർന്ന അനുമോദന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ശശീന്ദ്രൻ അനുമോദന പ്രസംഗം നടത്തി. എം.സി പ്രഭാകരൻ, കെ.വി രാഘവൻ, അഡ്വ. ആർ. വിജയകുമാർ, എൻ. ഗംഗാധരൻ, കെ.എം. ശ്രീധരൻ, തോമസ് സെബാസ്റ്റ്യൻ, എ. കുഞ്ഞമ്പു, എം.കെ. മാധവൻ നായർ, പി. ബാലകൃഷ്ണൻ, പി.വി ചന്ദ്രശേഖരൻ, കെ. സുരേഷ് കുമാർ, സി.ജി ടോണി, കെ.സി രാജൻ, ജോസ് കുത്തിയതോട്, സി. രേഖ, പി.പി മനോജ്, രജിത, കെ.പി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.