സ്കൂൾ കെട്ടിട ശിലാസ്ഥാപനം

Monday 26 January 2026 12:07 AM IST
ഗവൺമെന്റ് എൽ.പി സ്കൂൾ കിനാനൂരിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു

കിനാനൂർ: ഗവൺമെന്റ് എൽ.പി സ്കൂൾ കിനാനൂരിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ടി ശ്യാമള, വാർഡ് മെമ്പർ കെ.പി. മധുസൂദനൻ, ചിറ്റാരിക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രകാശൻ, മദർ പി.ടി.എ പ്രസിഡന്റ് പി. രമ്യ, കെ. കുമാരൻ, വി.വി. രത്നാവതി, കെ. രാജൻ, സി. സുകേഷ് കുമാർ, കൂലേരി രാഘവൻ, ജനാർദ്ദനൻ കക്കോൽ, എസ്.കെ ചന്ദ്രൻ, അദ്ധ്യാപകൻ കരുണാകരൻ കാനാ വീട്ടിൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മുണ്ടയാട്ട് എന്നിവർ സംസാരിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ വകയിരുത്തിയാണ് ഇരുനില കെട്ടിടം അനുവദിച്ചത്.