കുറ്റിയടിക്കലും നിധിശേഖരണവും

Monday 26 January 2026 12:13 AM IST
കിഴക്കുംകര കാഴ്ചകമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കിഴക്കുംകര കാഴ്ചകമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കലും നിർമ്മാണത്തിന് ആവശ്യമായ നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. ക്ഷേത്രം കാർന്നോച്ചൻ രാമകൃഷ്ണൻ കാരണവർ, കെ.സി.ടി കുമാരൻ കിഴക്കുംകരയിൽ നിന്നും ആദ്യതുക സ്വീകരിച്ചുകൊണ്ട് കെട്ടിട നിർമ്മാണ നിധിശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാഴ്ച കമ്മിറ്റി ഓഫീസിന്റെ കുറ്റിയടിക്കൽ കർമ്മവും രാമകൃഷ്ണൻ കാരണവർ നിർവഹിച്ചു. ഞാണികടവ് പവിത്രൻ എൻജിനീയർ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് ബൈജു അതിയാമ്പൂർ, ജനറൽ സെക്രട്ടറി എം. സതീശൻ, കാഴ്ച കമ്മിറ്റി പ്രസിഡന്റ് തോട്ടത്തിൽ തമ്പാൻ, സെക്രട്ടറി ടി.വി ഗോപി, ദേവസ്ഥാനം സേവാസമിതി സെക്രട്ടറി കെ. വിശ്വനാഥൻ, കോട്ടച്ചേരി കാഴ്ച കമ്മിറ്റി രക്ഷാധികാരി ഐശ്വര്യ കുമാരൻ, മാതൃസമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ, വാല്യക്കാർ, നാട്ടുകാർ സംബന്ധിച്ചു.