അറക്കടവ് ശാഖ സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു

Monday 26 January 2026 9:10 PM IST
അറക്കടവ് ശാഖ സുവർണ്ണജൂബിലി സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഗൂഡല്ലൂർ : എസ്.എൻ.ഡി.പി യോഗം നീലഗിരി യൂണിയന്റെ കീഴിലുള്ള അറക്കടവ് ശാഖാ യോഗത്തിന്റെ സുവർണ്ണ ജൂബിലി മന്ദിരത്തിന്റെയും ക്ഷേത്ര സമർപ്പണത്തിന്റെയും ഉദ്ഘാടനം എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. മണ്ണുവയൽ മാതേശ്വരൻ ക്ഷേത്രാങ്കണത്തിൽ നിന്ന് ഗുരുദേവ ചിത്രവും വഹിച്ചുകൊണ്ടുള്ള വർണ്ണ ശബളിമയാർന്ന ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു മന്ദിര സമർപ്പണം. തുടർന്ന് നടന്ന സുവർണ്ണജൂബിലി പൊതു സമ്മേളനവും യോഗം വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പച്ചയിൽ സന്ദീപ്, ബത്തേരി യൂണിയൻ കൺവീനർ എൻ.കെ.ഷാജി, നെടുമങ്ങാട് യൂണിയൻ കൺവീനർ രാജേഷ് , അറക്കടവ് ശാഖാ പ്രസിഡന്റ് സുധാകരൻ,സെക്രട്ടറി ജോഷ്, വൈസ് പ്രസിഡന്റ് രാജീവ്, സി.കെ.മണി, വേണു, ബീന, സുനിത,ഷീജ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സുനിൽ, ബോർഡ് മെമ്പർ അനിൽ എരുമാട്, വനിതാ സംഘം നേതാക്കളായ വിലാസിനി, ഗ്രീഷ്മ സുധീപ്, ജയ രവി, യൂത്ത്മൂവ്‌മെന്റ് നേതാക്കളായ സുരേഷ് തൈവളപ്പിൽ, രൻജിത്ത്, അഭിലാഷ്,വിജിത്ത്, യൂണിയൻ കൗൺസിലർമാരായ അഭിലാഷ്, ശശി, അശോകൻ, സാബു കൊട്ടാട്, എന്നിവർ പ്രസംഗിച്ചു.