ട്രയത്ലോൺ ചാമ്പ്യൻഷിപ്പ് ഒന്നിന്

Sunday 25 January 2026 9:14 PM IST

കോഴിക്കോട്: ഇന്ത്യൻ ട്രയത്ലോൺ ഫെഡറേഷന്റെ അംഗീകാരത്തോടെ കേരള ട്രയത്ലോൺ അസോ. സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ഓപ്പൺ ട്രയത്ലോൺ ചാമ്പ്യൻഷിപ്പ് ഒന്നിന് രാവിലെ 6.30 മുതൽ ഓപ്പൺ സ്റ്റേജ് ബീച്ച് പരിസരത്ത് നടക്കും. ഇന്ത്യൻ ട്രയത്ലോൺ ഫെഡറേഷന്റെ അഖിലേന്ത്യാ റാങ്കിംഗ് മത്സരമായാണ് സംഘടിപ്പിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗതിരെയുള്ള സന്ദേശവുമുയർത്തുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം മുൻനിര ദേശീയ – അന്തർദേശീയ താരങ്ങൾ പങ്കെടുക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ യു.അബ്ദുൽ കരീം, പി ഉണ്ണികൃഷ്ണൻ, പി.പി മെഹബൂബ്, സി.എ സുന്ദരൻ എന്നിവർ പങ്കെടുത്തു.