ഫുട്ബോൾ ടൂർണമെന്റ്
Sunday 25 January 2026 9:14 PM IST
ബേപ്പൂർ : വൈക്കിങ്ങ്സ്' സീസൺ 2 എന്ന പേരിൽ നടുവട്ടം ഗവ. യു.പി സ്കൂളിൽ നടക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് കൗൺസിലർ കൊല്ലരത്ത് സുരേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുകേഷ് അദ്ധ്യക്ഷത വഹിച്ചു. മാറാട് പൊലീസ് സബ് ഇൻസ്പക്ടർ അശ്വിൻ റോയ് എൽ.പി വിഭാഗം മത്സര വിജയികളായ ഫാറൂഖ് എ.എൽ.പി.സ്കൂളിന് ട്രോഫി സമ്മാനിച്ചു. ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂൾ റണ്ണർ അപ്പായി. സ്കൂൾ പ്രധാന അദ്ധ്യാപകൻ മനോജ് കുമാർ എ.എം സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർപേഴ്സൺ ദീപ എം, പി.ടി.എ പ്രസിഡന്റ് ജംഷിയ, ഫുട്ബോൾ കോച്ച് ബിനീഷ്.പി, അദ്ധ്യാപകരായ ലിജോ ഹെൻറി, സൈഫുദ്ദീൻ, മുനീർ, മാറാട് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്. കെ.കെ, പ്രജീഷ്.പി തുടങ്ങിയവർ പ്രസംഗിച്ചു.