പൂക്കാട് കലാലയം സ്മൃതിലയം സംഘടിപ്പിച്ചു
Monday 26 January 2026 9:17 PM IST
കൊയിലാണ്ടി: പൂക്കാട് കലാലയ അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം പരിപാടിയിൽ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.നാടക പ്രവർത്തകർ ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നാടക പ്രവർത്തന കേളി പുരസ്കാരം തയ്യൽ വേല വിദഗ്ധനായ ജ്യോതി ബാലനും നാടക പ്രവർത്തകനായ എം നാരായണനും ശിവദാസ്
ചേമഞ്ചേരി സമർപ്പിച്ചു. യു. കെ രാഘവൻ അനുസ്മരണ ഭാഷണം നടത്തി. അഡ്വ. കെ.ടി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനുള്ള ഉപഹാരം കലാലയം സെക്രട്ടറി ശ്രീജ സമർപ്പിച്ചു . അന്തരിച്ച നാടക പ്രവർത്തകൻ കെ.വി. വിജേഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ശിവദാസ് കാരോളി സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.