കെ.എസ്.എസ്.പി.യു മുതലമട യൂണിറ്റ് വാർഷികസമ്മേളനം
Monday 26 January 2026 1:45 AM IST
മുതലമട: കെ.എസ്.എസ്.പി.യു മുതലമട യൂണിറ്റ് വാർഷിക സമ്മേളനം മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ആറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ലക്ഷ്മണൻ പ്രവർത്തന റിപ്പോർട്ട് അവതിരിപ്പിച്ചു. ട്രഷറർ കെ.സുന്ദരൻ വൈസ് പ്രസിഡന്റ് വി.പഴണിമല, ജില്ലാ കമ്മിറ്റി മെമ്പർ കെ.വിജയൻ, ബ്ലോക്ക് പ്രസിഡന്റ് എ.രാമചന്ദ്രൻ, സെക്രട്ടറി കെ.കൃഷ്ണൻ, ട്രഷറർ എം.കലാധരൻ, ജെ.ഷെയ്ക്ക് മുസ്തഫ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.കൃഷ്ണൻകുട്ടി (പ്രസിഡന്റ്),എം.ലക്ഷ്മണൻ (സെക്രട്ടറി), കെ.സുന്ദരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.