ഉദ്ഘാടനം ചെയ്തു

Monday 26 January 2026 12:00 AM IST

മലപ്പുറം: 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യ ക്ഷനായി.

മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഓഫീസ് റൂം, പരിരക്ഷ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ, നേഴ്‌സ്‌ റൂം, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയവയുമുണ്ട്.

രണ്ടാം നിലയിൽ വിശാലമായ കോൺഫെറൻസ് ഹാൾ, യൂട്ടിലിറ്റി റൂം, രണ്ട് റസ്റ്റ് റൂമുകൾ ഒഫ്‌താൽമോളജി, ഡൈനിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.