സംഘാടകസമിതി രൂപീകരിച്ചു
Monday 26 January 2026 12:05 AM IST
പെരിന്തൽമണ്ണ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്ന് മുതൽ 15 വരെ സംസ്ഥാനത്ത് മൂന്ന് വികസന മുന്നേറ്റ ജാഥകൾ സംഘടിപ്പിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ക്യാപ്റ്റനായ ജാഥക്ക് ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകും. പരിപാടി വൻ വിജയമാക്കാനായി അലങ്കാർ ഓഡിറ്റോറിയത്തിൽ സംഘാടക സമിതി യോഗം ചേർന്നു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. എം.എ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹംസ പാലൂർ, കെ രാധാ മോഹനൻ, ഇ. രാജേഷ്, ഭൂട്ടോ ഉമ്മർ, കെ. ശ്യാം പ്രസാദ്, തങ്കച്ചൻ പാറത്തറ, എം.എം മുസ്തഫ എന്നിവർ സംസാരിച്ചു. എം.എ അജയകുമാർ ചെയർമാനും ഇ. രാജേഷ് കൺവീനറും ആയി 501 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.