മികച്ച പ്ലേസ്‌മെന്റുമായി വി.ഐ.ടി ഭോപ്പാൽ

Monday 26 January 2026 12:25 AM IST

കൊച്ചി: ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ(വി.ഐ.ടി) നടപ്പുവർഷത്തെ ബിരുദ ബാച്ചിലെ വിദ്യാർത്ഥികൾ പഠനത്തിന്റെ മദ്ധ്യത്തിൽ തന്നെ മികച്ച തൊഴിലുകൾ കരസ്ഥമാക്കി റെക്കാഡ് സൃഷ്ടിച്ചു. ഇവരിൽ ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനം ലഭിച്ച വിദ്യാർത്ഥിക്കുള്ള പ്രതിവർഷ നേട്ടം 70 ലക്ഷം രൂപയാണ്. 2025 ജൂലായിൽ ഔദ്യോഗികമായി ആരംഭിച്ച പ്ലേസ്‌മെന്റ് സെഷൻ ഈ വർഷം മെയ് വരെ തുടരും. രജിസ്റ്റർ ചെയ്ത 2023 വിദ്യാർത്ഥികളിൽ 874 പേർക്ക് ഇതിനകം ജോലി ലഭിച്ചു. പ്ലേസ്‌മെന്റ് സെഷന്റെ പാതി സമയം മാത്രം പിന്നിട്ടുള്ളതിനാൽ ഇനിയും ഏറെ പേർക്ക് ജോലി ലഭിക്കാൻ അവസരമുണ്ട്. പ്രതിവർഷം 5.2 ലക്ഷം രൂപയാണ് തുടക്കത്തിൽ ലഭിക്കുന്ന ശരാശരി ശമ്പളം. ആഗോള തലത്തിലെ മുൻനിര കമ്പനികൾ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നു.