ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്ക്‌ സൗജന്യ പരിശീലനം

Monday 26 January 2026 12:26 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കായ ഫെഡറൽ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിലേക്കുള്ള നിയമനപരീക്ഷയ്ക്ക് മുന്നോടിയായി ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റായ www.fbeu.org മുഖേന പേര് രജിസ്റ്റർ ചെയ്യണം. പരിശീലന പരിപാടി ജനുവരി 27, 28 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഓൺലൈനായി നടക്കും.