ഓഹരി വിൽപ്പനയ്ക്ക് ഫോൺപേ

Monday 26 January 2026 12:27 AM IST

കൊച്ചി: ഫോൺപേ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിക്ക് പുതുക്കിയ പ്രാഥമിക രേഖ സമർപ്പിച്ചു. പേയ്മെന്റ് സേവനദാതാക്കൾ, ഡിജിറ്റൽ വിതരണ സേവന സ്ഥാപനങ്ങൾ, സാമ്പത്തിക സേവനദാതാക്കൾ എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുന്ന ടെക്നോളജി കമ്പനിയായ ഫോൺപേയുടെ 50,660,446 ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ജെ.പി മോർഗൻ ഇന്ത്യ , സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ , മോർഗൻ സ്റ്റാൻലി ഇന്ത്യ , ആക്സിസ് ക്യാപിറ്റൽ , ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ജെഫറീസ് ഇന്ത്യ , ജെ.എം ഫിനാൻഷ്യൽ എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.