സ്വർണത്തിന്റെ ക്യാഷ് പർച്ചേസ് പരിധി ഉയർത്തണം
Monday 26 January 2026 12:29 AM IST
കൊച്ചി: സ്വർണം വാങ്ങാനുള്ള ക്യാഷ് പർച്ചേസ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു. സ്വർണത്തിന്റെ വില ഉയർന്നതിനാൽ 12 ഗ്രാം മാത്രമാണ് രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുക. പാൻ കാർഡിന്റെ പരിധി രണ്ട് ലക്ഷമായി നിശ്ചയിക്കുമ്പോൾ 80 ഗ്രാം സ്വർണം ഈ തുകയ്ക്ക് വാങ്ങാമായിരുന്നു. കാർഷിക മേഖലയിലെ വരുമാനവും മറ്റും സ്വർണത്തിൽ നിക്ഷേപിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വിപണിയിൽ പണമൊഴുക്ക് തടസ്സപ്പെടുത്താൻ മാത്രമേ ഈ നിയമങ്ങൾ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.