വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റർ

Monday 26 January 2026 12:05 AM IST

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ ആരോപണം ഉന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റർ. പയ്യന്നൂർ തായിനേരി കാരയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നാണ് കുഞ്ഞികൃഷ്ണന് അനുകൂലമായ ഫ്ളക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി.എസ്. അച്യുതാനന്ദന്റെ ചിത്രവും ഫ്ളക്സ് പോസ്റ്ററിലുണ്ട്.

രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനു പിന്നാലെ, വി. കുഞ്ഞികൃഷ്ണൻ ഒറ്റുകാരൻ എന്നാരോപിച്ച് സി.പി.എം പ്രവർത്തകർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.