കഞ്ചാവുമായി യുവാവ് പിടിയിൽ
Monday 26 January 2026 12:12 AM IST
തിരുവല്ല: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നിരണം മൂന്നാം വാർഡിലെ കൊച്ചു തോക്കനടിയിൽ വീട്ടിൽ അനുരാജിനെയാണ് (26) തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീടിന്റെ കിടപ്പുമുറിയുടെ അലമാരയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 1.025 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.അനുപ്രസാദ്, അർജുൻ അനിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൽ.ഷീജ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജി.ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.