കൽക്കുരിശ് കൂദാശ
Monday 26 January 2026 12:14 AM IST
കുടശനാട്: സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥടന കേന്ദ്രത്തിലെ വലിയ പെരുന്നാളിനോടനുബന്ധിച്ച് തുരുത്തേൽ ഭാഗത്ത് പുനർനിർമ്മിച്ച കൽക്കുരിശ് കൂദാശ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കർമ്മികത്വത്തിൽ നിർവഹിച്ചു. വികാരി ഫാ. വിമൽ മാമ്മൻ ചെറിയാൻ, സഹ. വികാരി ഫാ.ജിതിൻ ജോസഫ് മാത്യു, ഫാ.ഡാനിയേൽ പുല്ലേലിൽ, ഫാ.ജോസ് തോമസ്, ഫാ.സോമൻ വർഗീസ്, ഫാ.വിൽസൺ ശങ്കരത്തിൽ, ഫാ.സ്റ്റീഫൻ വർഗീസ് എന്നിവർ സഹകർമ്മികരായി. ബാബു യോഹന്നാൻ, ടി.ജോസ്, രാജു ഡാനിയേൽ, ജോയി വർഗീസ്, സിനു തുരുത്തേൽ എന്നിവർ നേതൃത്വം നൽകി.