പ്രീപ്രൈമറി കലോത്സവം
Monday 26 January 2026 12:20 AM IST
പന്തളം: മങ്ങാരം ഗവ. യു.പി സ്‌കൂളിൽ പ്രീപ്രൈമറി കലോത്സവം നടത്തി. കെ.ജി വിദ്യാർത്ഥികളുടെ വിവിധ കലാ പ്രകടനങ്ങൾ നടന്നു. പന്തളം നഗരസഭ വൈസ് ചെയർമാൻ കെ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.ജി.വിദ്യ അദ്ധ്യക്ഷയായി. എസ്.എം.സി ചെയർമാൻ കെ.എച്ച്.ഷിജു, വൈസ് ചെയർമാൻ കെ.ജി.ശശിധരൻ,പി.ടി.എ വൈസ് പ്രസിഡന്റ് സംജാ സുധീർ, സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, നിഷ.എസ്.റഹ്മാൻ, വിഭു നാരായണൻ, വീണ ഗോപിനാഥ്, എ.ജുനൈസ്, ബിന്ദു ജോയി, സേതു പാർവതി, മുഹമ്മദ് ആബിദ് എന്നിവർ സംസാരിച്ചു.