അധിക്ഷേപം കപട രാഷ്ട്രീയം

Monday 26 January 2026 12:40 AM IST

കൊട്ടാരക്കര: മുൻ എം.എൽ.എ അഡ്വ. പി. അയിഷാപോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നപ്പോൾ വ‌ർഗ വഞ്ചകി എന്ന് വിളിച്ച് ആക്ഷേപിച്ചവർ ദേവികുളം മുൻ എം.എൽ.എ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നപ്പോൾ മൈനം പാലിക്കുന്നത് ഇടതുപക്ഷത്തിന്റെ രൂക്ഷമായ രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ഐഷാപോറ്റി യു.ഡി.എഫിലെത്തിപ്പോൾ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, മുൻ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, തോമസ് ഐസക്, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ അടക്കമുള്ളഇടതു നേതാക്കൾ പരസ്യമായി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എസ്. രാജേന്ദ്രന്റെ നിലപാടു മാറ്റത്തിൽ ഇവർ നിശ്ശബ്ദരാകുന്നു. കോൺഗ്രസിലേക്കു പോകുന്നത് രാഷ്ട്രീയ വഞ്ചനയും ബി.ജെ.പിയിലേക്കു പോകുന്നതു സ്വീകാര്യവുമാണെന്ന നിലപാട് രാഷ്ട്രീയ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു,