വലിയം ബിഎഡ് കോളേജിൽ കായിക ദിനാചരണം
Monday 26 January 2026 12:41 AM IST
ചവറ: വലിയം ബി.എഡ് കോളേജിലെ അവസാനവർഷ ബി.എഡ് വിദ്യാർത്ഥികളുടെ കായിക ദിനാചരണം വിവിധ കായിക പരിപാടികളോടെ ആഘോഷിച്ചു. കൊല്ലം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റും നാഷണൽ അത്‌ലറ്റിക്ക് ജേതാവുമായ ജെ.ബി. ശ്രീജ ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. വലിയം ബി. എഡ് കോളേജ് മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ് മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണൻ, പി.ആർ.ഒ ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി ശരണ്യ എസ്.നായർ തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് ക്ലബ് സെക്രട്ടറി ആന്റ്‌സ് ജോസഫ് സ്വാഗതവും കായിക അദ്ധ്യാപിക ഷാഹിന നന്ദിയും പറഞ്ഞു.