ശിവഗിരി മഠം സന്ദർശിച്ചു

Monday 26 January 2026 2:25 AM IST

ശിവഗിരി: ചെന്നൈ മാമ്പലം ശ്രീനാരായണ മിഷൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ ശിവഗിരി മഠം സന്ദർശിച്ചു.ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, ഗുരുദേവ റിക്ഷാമണ്ഡപം, മഹാസമാധിപീഠം എന്നിവിടങ്ങളിൽ ദർശനം നടത്തി. മഹാസമാധിയിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തമിഴിൽ ദൈവദശകം പ്രാർത്ഥന ആലപിച്ചു. സ്വാമി ദേവാത്മാനന്ദ സരസ്വതി പഠനക്ലാസ് നയിച്ചു. ശാരദാമഠത്തിൽ സ്വാമി വിരജാനന്ദ , സ്വാമി ഹംസതീർത്ഥ എന്നിവർ വിദ്യാർത്ഥികൾക്കായി പ്രഭാഷണം നടത്തി.