മലയാളികൾക്ക് ജീവൻ രക്ഷാപതക് പുരസ്‌കാരം
Monday 26 January 2026 12:40 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള ഉത്തം ജീവൻ രക്ഷാപതക് പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് മുഹമ്മദ് ഷാമിൽ.സി അർഹനായി. ജീവൻ രക്ഷാപുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് ജയേഷ്.ടി.ജെ, മാസ്റ്റർ ആകാശ്.കെ.പി, മാസ്റ്റർ ഹർഷിക് മോഹൻ, മാസ്റ്റർ റിതു നന്ദ്.സി, മാസ്റ്റർ വൈശാഖ്.കെ, മാസ്റ്റർ യദുനന്ദ്.സി എന്നിവരും അർഹരായി.