അച്ഛന് ലഭിച്ച അംഗീകാരം ആദരവോടെ സ്വീകരിക്കുന്നു: അരുൺകുമാർ
Monday 26 January 2026 12:42 AM IST
തിരുവനന്തപുരം: അച്ഛന് പത്മവിഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വി.എസിന്റെ മകൻ വി.എ.അരുൺകുമാർ. കുടുംബത്തിന് വലിയ സന്തോഷം തരുന്ന കാര്യമാണിത്. ഏറ്രവും ആദരവോടെ രാജ്യം തരുന്ന ഈ ബഹുമതി സ്വീകരിക്കുന്നു. ജനങ്ങൾക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ബഹുമതി സംബന്ധിച്ച് നേരത്തെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അരുൺ പറഞ്ഞു.