ഗുരുദേവ പ്രതിഷ്ഠാകർമ്മവും ഗുരുമന്ദിരം ഉദ്ഘാടനവും
ശിവഗിരി: ഗുരുധർമ്മ പ്രചരണസഭ ഒഴുകുപാറ യൂണിറ്റ് നിർമ്മിച്ച ഗുരുമന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാ കർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ഗുരുമന്ദിരം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണതീർത്ഥ മുഖ്യ കാർമ്മികത്വം വഹിച്ചു.
സ്വാമി സച്ചിദാനന്ദ ഗുരുധർമ്മ പ്രബോധനം നടത്തി. പ്രചരണ സഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡി.രാജഗോപാൽ, വൈസ് പ്രസിഡന്റ് കെ.ശശിധരൻ, സെക്രട്ടറി എസ്.ഷാജി കുമാർ, മാതൃ സഭ കേന്ദ്ര പ്രസിഡന്റ് ഡോ.സി. അനിതാശങ്കർ, സെക്രട്ടറി ശ്രീജ.ജി.ആർ, കൊല്ലം മാതൃസഭസെക്രട്ടറി ടി.എസ്.ലതിക, ട്രഷറർ വി.മാഷ, കേന്ദ്രസമിതിഅംഗം മീനാട് ബീനാരാജൻ,സഭ ജില്ലാ ട്രഷറർ ഇടയ്ക്കോട് ആർ.രാധാകൃഷ്ണൻ, സഭ ജോയിന്റ് സെക്രട്ടറി കെ.ജയഘോഷ് പട്ടേൽ, ജില്ലാ കമ്മിറ്റിയംഗം മോഹൻലാൽ, ഓയൂർ സുരേഷ്,ലതാദേവൻ, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ബി.ജയരാജ്, സെക്രട്ടറി സതീശൻ.എസ്, ട്രഷറർ അമ്പിളി രാമചന്ദ്രൻ, പരവൂർ മുനിസിപ്പൽ പ്രസിഡന്റ് വി.സതീശൻ, സെക്രട്ടറി കെ.രാജൻ കുളമട സുദേവൻ,സിൻസിൻ,മാതൃസഭ മണ്ഡലം സെക്രട്ടറി ശൈലജ രാജീവ്, വൈസ് പ്രസിഡന്റ് സീനാ സതീശൻ,കല.എസ്.ജിത്ത്, രാജേന്ദ്രൻ കൂനയിൽ, ഗീതാ രാജൻ, ഒഴുകുപാറ യൂണിറ്റ് പ്രസിഡന്റ് സിദ്ധാർത്ഥൻ,പുന്നമുക്ക് രാജീവ്,ഗുരുമന്ദിര നിർമ്മാണ കമ്മിറ്റി ചെയർമാൻ രമേശൻ, പ്രവീൺ,സുശീല,ശിവാനന്ദൻ, ബിജി, ബിജുലാൽ, അനിതാവേണു എന്നിവർ സംസാരിച്ചു. പ്രതിഷ്ഠാദിനം മുതൽ 41 ദിവസം പ്രത്യേകപൂജകളും ചതയ പൂജയും അന്നപ്രസാദവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.