നയപ്രഖ്യാപന പ്രസംഗ വിവാദം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഗവർണ്ണർ ആവശ്യപ്പെട്ടു
Monday 26 January 2026 12:47 AM IST
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദം വിടാതെ ഗവർണർ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ നൽകണമെന്ന് ആവശ്യപ്പെട്ട് ലോക് ഭവൻ സ്പീക്കർക്ക് കത്ത് നൽകി.
നയപ്രഖ്യാനത്തിൽ ഗവർണ്ണർ പ്രസംഗിക്കാതെ വിട്ട കേന്ദ്ര സർക്കാരിനെതിരെയുള്ള ഭാഗം ഉൾപ്പെടുത്തി സർക്കാർ നൽകിയ നയപ്രഖ്യാപനം പൂർണ്ണമായും രേഖകളിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി സ്‌പീക്കറോട് ആവശ്യപ്പെടുകയും ഗവർണറെ വിമർശിക്കുകയും ചെയ്‌തു എന്നതാണ് വിവാദമായത്.